top of page

Gokul

ഗോകുൽ, ഇനി നിൻ്റെ നാളുകളാണ്. ആൽഡി ആശ്രമത്തിലെ ക്യാംപിന് വന്ന നീ ഏകദേശം മൂന്ന് മണിക്കൂറോളം ആണ് ഒരു ക്ഷീണവുമില്ലാതെ 20 അടി താഴ്ചയുള്ള കുളത്തിൽ കസർത്തുകൾ കാട്ടിയത്. പിന്നീട് പടിപടിയായുള്ള നിൻ്റെ നേട്ടങ്ങൾക്ക് ഞങ്ങളെല്ലാം സാക്ഷി യായി. ശാസ്ത്രീയ സംഗീതം പഠിച്ചു. ഒരുമ" യിൽ അരമണിക്കൂറോളം നീ സംഗീതം ആലപിച്ചതിനു പിന്നിൽ നിൻ്റെ സംഗീത അദ്ധ്യാപികയുടെ ക്ഷമയോടെയുള്ള പരിശീലനവും അമ്മ രശ്മിയുടെ പിന്തുണയും ഉണ്ടായിരുന്നു. സ്കേറ്റിംഗിൽ ഇത്രയും വാശിയേറിയ മൽസരത്തിലാണ് നീ മെഡൽ നേടിയത് എന്നത് ഒട്ടും അത്ഭുതമല്ല. ദേശീയ തലത്തിലും, അന്തർദേശീയ തലത്തിലും സ്വിമ്മിങ്ങിലും സ്കേറ്റിംഗിലും നീ മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തി കൊണ്ടു മുന്നേറും. നിനക്ക് അർഹതപ്പെട്ട കോച്ചുകളെ കണ്ടെത്തിത്തരാൻ നിൻ്റെ മാതാപിതാക്കൾക്കും, ആൽഡിയിലെ കുടുംബാഗങ്ങൾക്കും കഴിയും. അപ്പോൾ ഓട്ടിസത്തിൻ്റെ പരിമിതികൾ വെളളത്തിൽ വരക്കുന്ന വര പോലെ അപ്രസക്തമാകും."

സ്നേഹപൂർവം

ജോസഫ് മാഷ്

Sanu Francis.png

Sanu Francis

We, Mrs Lincy Francis and my husband V V Francis still remember the struggles we had fought for our son Sanu Francis. He had dyslexia. This condition made it literally impossible for him to read and write. He couldn't even remember alphabets and numbers were something he couldn't grasp. ALDI and Joseph Maash stood with us as rock piller support and guided us in each and every difficult situation. Sanu slowly cleared all the exams in his way and along with the academics, he mastered all the life skills necessary for an independent living. Today we are the proud parents of Sanu who is a student at University of Hertfordshire, U.K. He is doing his B.A. in animation and V.F.X. He is also an earning member of the society by working as a freelancer in his field of expertise. We are sure that ALDI and it's strong support group will be there with us when our Sanu gets ready to set up his own family.

ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ, എം.ഡി.

Specific Learning Disability ഒരു ഒറ്റപ്പെട്ട അവസ്ഥയല്ല. അത് കുട്ടികളെ ഒന്നിലധികം രീതികൾ ബാധിക്കുന്നു. SLD: കേവലം കുട്ടിയുടെ മാത്രം പ്രശ്നവുമല്ല. മാതാപിതാക്കൾ, സഹോദരങ്ങൾ, കുടുംബാംഗങ്ങൾ, സ്കൂളിലെ അദ്ധ്യാപകർ, സഹപാഠികൾ, എന്നിങ്ങനെ ഈ കുട്ടിയുമായി ഇടപഴകുന്ന സമൂഹത്തിലെ ഒട്ടുമിക്ക വ്യക്തികളും സ്ഥാപനങ്ങളും ഇതിൽ ഭാഗഭാക്കാകുന്നുണ്ട്. അതുകൊണ്ടാണ്. മാതാപിതാക്കളുടെ അനിവാര്യമാകുന്നത്. ഇതിൽ ഒരു ഗ്രൂപ്പംഗം എന്ന നിലയിൽ എനിക്ക് വളരെയേറെ ഉൾക്കാഴ്ച്ച നേടാനും, തിരിച്ചറിവോട് കൂടി (with awareness) യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും കഴിഞ്ഞത് ചിട്ടയോടെയുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയാണെന്ന് നിസ്സംശയം പറയാം. ഈ തിരിച്ചറിവുകൾ തന്നതിന് എന്റെ മകൻ അജിത് കൃഷ്ണനും, അവന്റെ അമ്മ ചന്ദ്രയും അച്ഛനായ ഞാനും ജോസഫ് സാറിനോടും ആൽഡിയോടും ഏറെ കടപ്പെട്ടിരിക്കുന്നു. ആൽഡിയിലെ പ്രവർത്തനങ്ങൾ ശാക്തീകരണം (empowerment) എന്ന വകുപ്പിൽ വരുന്നു. കേവലമായ ഉപദേശങ്ങളല്ല. ശാസ്ത്രീയതയിലൂന്നിയ പ്രായോഗിക പ്രവർത്തന ശീലങ്ങളാണ് ഇവിടെ നിന്നും നമുക്ക് ലഭിക്കുന്നത്. സ്വന്തം ജീവിതത്തെ നിരാശയുടെ പടുകുഴിയിൽ വീഴാതെ മുന്നോട്ടുകൊണ്ടുപോകാൻ ഈ തിരിച്ചറിവുകൾ സഹായകമാണ്. കുഞ്ഞു പാട്ടുകളിലൂടെയും കഥകളിലൂടെയും നർമ്മങ്ങളിലൂടെയും നമ്മളിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അറിയാതെ നമ്മുടെ മനസ്സും വികസിക്കുന്നു. ഇതിന്റെയെല്ലാം ഗുണഭോക്താക്കൾ കുട്ടികളാണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെയാണ് ഇന്നു ആൽഡി ഒരു വികാരമായി മനസ്സിൽ കൊണ്ടുനടക്കുന്നത്. ആൽഡിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

Vysakh

" ഇത് വെറും ഒരു വീഡിയോ അല്ല. നമ്മൾ എല്ലാം ദശാബ്ദങ്ങളായി വിശ്വസിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്ന വലിയ ഒരു ആശയത്തിൻ്റെ സാക്ഷാത്കാരമാണ്. മതാപിതാക്കളുടെ, സ്വന്തം കുഞ്ഞുങ്ങളിലുള്ള അക്ഷയമായ വിശ്വാസത്തിൻ്റേയും, നിരന്തരമായ കഠിനാദ്ധ്വാനത്തിൻ്റേയും ഫലപ്രാപ്തിയുടെ നേർസാക്ഷ്യമാണ്. ഒരു പ്രബലമായ ബിലീഫ് സിസ്റ്റത്തിൻ്റെ പൊളിച്ചെഴുത്താണ്. സത്യത്തിൻ്റെ വിജയമാണ്. നിഷ്കളങ്കതയുടെ ആഘോഷമാണ്. കണ്ണുള്ളവർ കാണട്ടെ! വൈശാഖ് നീതു ദമ്പതികളുടെ നിഷ്കളങ്ക പ്രണയത്തിൻ്റെ സാഫല്യം. മാധവും ധീരജും പുതിയ ഒരു ചരിത്രത്തിൻ്റെ മൂന്നാം കണ്ണികളായി തീരുന്നു. വിനോദ്, ഷർമ്മിള ദമ്പതികൾക്ക് എൻ്റെ ഹൃദയത്തിൽ തൊട്ട അഭിനന്ദനം. ലക്ഷകണക്ക് കുട്ടികൾക്ക് നിങ്ങൾ പ്രകാശമായി നിൽക്കും. ഒപ്പം ചേർന്ന് നിന്ന ആൽഡി കുടുംബത്തെ അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തുന്നത് നിങ്ങളുടെ മനസ്സിൻ്റെ നന്മ"

ആശംസകളോടെ

ജോസഫ് മാഷ്

കുറച്ചു വർഷം മുമ്പ് ഞാനും ജോസഫ് സാറും ഒരു സെമിനാറിൽ പങ്കെടുത്തിരുന്നു. വേദി ടൗൺ ഹാൾ ,വിഷയം ഭിന്നശേഷിക്കാരുടെ വൈവാഹിക ജീവിതം. ഭിന്നശേഷിക്കാരുടെ ദാമ്പത്യം പങ്കാളിയെ തെരഞ്ഞെടുക്കൽ കുടുംബത്തിൻ്റെ പിന്തുണ ഇങ്ങനെ പോകുന്ന ചർച്ചയിൽ ഞാനുൾപ്പെടെ പലരും ചിന്തിച്ചത് ഒരു പരിമിതി ഉള്ള ആൾക്ക് ഏറ്റവും പിന്തുണ ലഭിക്കുക ഏറ്റവും ആരോഗ്യവാനായ ഒരാളെ ജീവിത പങ്കാളിയായി ലഭിക്കുമ്പോഴാണ് എന്നായിരുന്നു.എന്നാൽ അത് മുഴുവനായി ശരിയല്ല എന്നാണ് വൈശാഖ് എന്നെ പഠിപ്പിച്ച പാഠം. രണ്ടാമത്തെ കാര്യം കുഞ്ഞുമക്കൾ എന്നെ പഠിപ്പിച്ചത് മറ്റൊരു പാഠമാണ്.ആരും പറയാതെ ആരും പഠിപ്പിക്കാതെ സ്വമേധയാ ഞങ്ങൾക്കും തിരിച്ചറിവുണ്ട്..... ആരു തടഞ്ഞാലും ഞങ്ങൾ അത് ചെയ്തിരിക്കും എന്നതായിരുന്നു അത്. ഏത് കളിയിൽ ഏർപ്പെട്ടാലും അവരുടെ ശ്രദ്ധ പെട്ടെന്ന് തന്നെ അവരുടെ അച്ഛനിലേക്കും, അമ്മയിലേക്കും എത്തുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി കാണുന്നു.... ദൈവത്തിന് നന്ദി ദൈവതുല്യരായവർക്ക്... നേർവഴി കാണിച്ചു തന്നവർക്ക്"

©  ALDI - Association for Learning Disabilities, India. Reg.No.297/95      

bottom of page